Tuesday, 13 December 2011

ബ്ലോഗെഴുത്തിന്‍റെ രാഷ്ട്രീയം

സാഹിത്യത്തെ കച്ചവടവല്ക്കരിക്കാന്‍ വ്യഗ്രത കാണിക്കുന്ന പത്രാധിപവര്‍ഗങ്ങള്‍എക്കാലത്തുംഇവിടെയുണ്ടായിട്ടുണ്ട്.
അക്ഷരങ്ങളെ വിപണിയാക്കിത്തീര്‍ക്കുന്ന ഒരു പുതിയ നീതി ഇത്തരം പത്രാധിപന്മാരുടെ പാരമ്പര്യമുള്‍ക്കൊണ്ട്ഇവി
ടെ വളര്‍ന്നുവരുന്നു-എന്നതാണ്സങ്കടകരമായ വസ്തുത.അക്ഷരങ്ങളില്‍ വിപണിയുടെ മോടിയും ധാടിയുംപുരളുമ്പോ
ള്‍ സാഹിത്യത്തിന്‍റെ താത്ത്വികാടിത്തറ യഥാര്‍ത്ഥ ദൃഢതയോടെനിലനില്ക്കുന്നതെങ്ങനെ?സാഹിത്യമേഖലയിലെ
സാമ്രാജ്യത്വമെന്നും ഏകാധിപത്യമെന്നും മറ്റും ഈ വിപണിവല്ക്കരണത്തെ വിശേഷിപ്പിക്കാം.
             നാമോരോരുത്തരും ജീവിക്കുന്നത് മാനുഷികമൂല്യങ്ങളില്‍ വിശ്വാസമര്‍പ്പിച്ചുകൊണ്ടാണല്ലോ ?ജനാധിപ  ത്യ ഭരണക്രമവും സാമൂഹികമായ ബഹുജന പങ്കാളിത്തവുമെല്ലാം ഇതിനു ദൃഷ്ടാന്തങ്ങളാണ്. മാനുഷിക-
 മൂല്യങ്ങളുടെ ഉത്ഭവം മൂലമാണ് ലോകത്ത് ഇന്നു നാം കാണുന്ന കലയും സംസ്കാരവുമെല്ലാം ഉരുത്തിരിഞ്ഞുവന്നത്.
മനുഷ്യന്‍റെ പാരമ്പര്യവും പരിത:സ്ഥിതിയുമെല്ലാം ഈ മാനവിക സ്വത്വരൂപീകരണത്തിനു പ്രേരകങ്ങളായിട്ടുണ്ട്.
 മാനുഷികതയില്‍നിന്നു രൂപവല്ക്കരിക്കപ്പെട്ട അതി വിശുദ്ധങ്ങളായ മൂല്യങ്ങളാണ് സാഹിത്യത്തിനും കലയ്ക്കുമെല്ലാം നിദാനമായി വര്‍ത്തിക്കുന്നതെങ്കില്‍ സാഹിത്യത്തെ എങ്ങനെ കച്ചവടവല്ക്കരിക്കാനാവും?  ഈ പ്രവണതയെ എങ്ങനെ നീതീകരിക്കാനാവും?
 മലയാളത്തില്‍ 'പ്രചുര പ്രചാരം' സിദ്ധിച്ച ഒട്ടനവധി മാസികകളും ആഴ്ച്ചപ്പതിപ്പുകളും പ്രസിദ്ധീകരിക്കപ്പെട്ടുവരുന്നു ണ്ടല്ലോ.ഈ മാസികകളിലും മറ്റും പ്രസിദ്ധീകരിക്കപ്പെടുന്ന രചനകളിലധികവും സാഹിത്യരചനയുടെ അടിസ്ഥാന തത്വങ്ങള്‍ പോലും കണ്ടെത്താനാവുകയില്ല. (മലയാളത്തിലെ എല്ലാ പ്രസിദ്ധീകരണങ്ങളെയും അടച്ചാക്ഷേപിക്കു ന്നതിനു വേണ്ടിയല്ല ഞാനീ കുറിപ്പെഴുതുന്നതെന്ന് പ്രത്യേകം സ്മരിക്കുക.)
 എന്താണ് സാഹിത്യം, സാഹിത്യഗുണമുള്ള രചനകളെ എങ്ങനെ കണ്ടെത്താം,എന്തെല്ലാമാണ് പ്രസിദ്ധീകരിക്കേ ണ്ടത് - ഇത്യാദി ചോദ്യങ്ങള്‍ക്കൊന്നും കൃത്യമായ ഉത്തരം നല്കാന്‍ നമ്മുടെ പത്രാധിപന്മാര്‍ക്കുമുഴുവന്‍ കഴിഞ്ഞു കൊള്ളണമെന്നില്ല. പല പ്രസിദ്ധീകരണങ്ങളിലും 'ചവറുസാഹിത്യം' മുനിസിപ്പാലിറ്റിയുടെ വേസ്റ്റ് ബോക്സുകളിലെന്ന പോലെ കുമിഞ്ഞുകൂടുമ്പോള്‍ സാഹിത്യം എങ്ങനെ ജനകീയമായിത്തീരും?
 ലേ-ഔട്ടിനനുസരിച്ച് പേജുക്രമീകരിക്കാന്‍ 'പ്രഗത്ഭമതികളായ' പത്രാധിപന്മാര്‍ കാട്ടിക്കൂട്ടുന്ന അസംബന്ധങ്ങളാ ണ് ചവറു സാഹിത്യ ശാഖയ്ക്ക് വെള്ളവും വളവും നല്കുന്നത്. ചവറുസാഹിത്യം, സാഹിത്യസംബന്ധിയായ സകല
തത്വങ്ങളുടെയും പശ്ചാത്തലത്തില്‍  അസംഗതമായിരിക്കേ,കച്ചവട താല്പര്യങ്ങള്‍ സംരക്ഷിക്കുക - എന്നതല്ലാതെ
മറ്റെന്താണ് ചവറുസാഹിത്യപരിപോഷികളായ ഇത്തരം പത്രാധിപന്മാരുടെ ഉദ്ദേശ്യം?
 ഇതിലും ദയനീയമായ മറ്റൊരു സംഗതിയാണ് ബൂലോകത്തേക്കു കടക്കാന്‍ എന്നെ പ്രേരിപ്പിച്ചത്.ഇന്ന് നമ്മുടെ  നാട്ടില്‍ നിലവിലുള്ള അനേകം ബ്ലോഗുകളില്‍,മേല്‍ സൂചിപ്പിച്ചതരം പ്രസിദ്ധീകരണങ്ങളിലേതിനേക്കാള്‍ സാഹിത്യ
ഗുണമുള്ള രചനകള്‍ പോസ്റ്റുചെയ്യപ്പെടുന്നുണ്ട്. സര്‍വതലസ്പര്‍ശിയായ ആശയങ്ങളുടെ വൈവിധ്യവും ഭിന്ന ഭിന്ന-
ങ്ങളായ സാമൂഹികാവലോകനങ്ങളും സാഹിത്യത്തിന്റെ വ്യവസ്ഥാപിത രീതികളെ മറികടന്നുകൊണ്ടുള്ള സര്‍ഗാ-
ത്മകാവിഷ്കാരവും ഈ രചനകളില്‍ കണ്ടെത്താം. പക്ഷേ എന്തുകൊണ്ട് ഈ എഴുത്തുകാര്‍ക്ക്  മുഖ്യധാരാ ആനുകാ
ലിക പ്രസിദ്ധീകരണങ്ങളില്‍ സ്ഥാനം ലഭിച്ചില്ല?
    പാര്‍ശ്വവല്ക്കരിക്കപ്പെട്ടവരുടെ മര്‍ദിതശബ്ദങ്ങളെയാണ് ബൂലോകം പ്രതിഫലിപ്പിക്കുന്നത്.സാമൂഹികവും രാഷ്ട്രീയ
വുമായ കലുഷിതാന്തരീക്ഷത്തെ പരിവര്‍ത്തനോന്മുഖമാക്കുന്നതിനും അധികാരപ്രമത്തതയെയും സ്വേച്ഛാധിപത്യ
ദുര്‍നയങ്ങളെയും അതിനിശിതമായ വിമര്‍ശനം കൊണ്ട് കീറിമുറിക്കുന്നതിനും ബൂലോകത്തെ മര്‍ദിത ശബ്ദത്തിന്
കഴിയട്ടെ എന്ന് നമുക്ക് പ്രത്യാശിക്കാം.പ്രിയപ്പെട്ട ബൂലോകരേ...,കൂട്ടത്തില്‍ ഈ കരിക്കട്ടയും കൂടാം;
                                            ഒരു ചുമരെഴുത്തിന്....
                                                                                     

No comments: